Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിളിച്ച് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍. കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ക്ലിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ രാത്രി ഒമ്പത് മണിയോടെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിയം എസ്.എച്ച്.ഒ ധര്‍മജിത്ത്, എസ്.ഐ ജിജുകുമാര്‍, ജി.എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് കോട്ടയത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.