സങ്കീർത്ത് സുരേഷ്

പത്താം ക്ലാസുകാരിയെ 'കമ്പനി'യടിച്ച് സ്വര്‍ണവും പണവും കവര്‍ന്ന യുവാവ് പിടിയില്‍

കിളിമാനൂർ: പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച് സ്വർണാഭരണങ്ങളും പണവും വാങ്ങിയ യുവാവ് പിടിയിൽ.  കണ്ണൂർ കാഞ്ഞിരക്കൊല്ലി തറയിൽ വീട്ടിൽ സങ്കീർത്ത് സുരേഷ് (19) ആണ് പിടിയിലായത്. 

കരവാരം തോട്ടയ്ക്കാട് സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കിളിമാനൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാൾ കണ്ണൂർ ജില്ലയിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത് കെ. നായർ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.


Tags:    
News Summary - Man arrested for stealing gold and money from 10th class girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.