കോഴിക്കോട്: ആർ.ജെ.ഡി ഇടതുമുന്നണി വിടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ് കുമാർ. മുന്നണി വിടുമെന്ന് പ്രചാരണം തെറ്റാണ്.ഇത്തരം പ്രചാരണങ്ങൾ തുടങ്ങിയിട്ട് കുറോനാളുകളായി. എവിടെനിന്നാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഇത്തരം ഒരു ചർച്ചകൾ നടന്നിട്ടില്ലെന്നും ഇടതു മുന്നണിയിൽ തന്നെ തുടരുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
ആവശ്യപ്പെട്ട സീറ്റുകൾ ലഭിച്ചില്ല. എന്നാൽ, 12 സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി. കുറ്റ്യാടി സീറ്റിന് പകരം മറ്റോരു സീറ്റ് എൽ.ഡി.എഫിനോട് ആവശ്യപ്പെടുമെന്നും ആർ.ജെ.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.