രാജഗോപാൽ

നാലുവർഷമായി മാധ്യമപ്രവർത്തകക്ക് അശ്ലീലക്കത്ത് അയച്ചിരുന്ന വയോധികൻ അറസ്റ്റിൽ

കൊച്ചി: നാലുവർഷമായി മാധ്യമപ്രവർത്തകക്ക് അശ്ലീലക്കത്ത് അയച്ചിരുന്ന വയോധികനെ എറണാകുളം നോർത്ത് പൊലീസ്​ അറസ്റ്റ് ചെയ്തു. പാലക്കാട് ധോണി പയറ്റാംകുന്ന് 1/606ൽ രാജഗോപാലിനെയാണ്​ (75) അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ്​ കേസെടുത്തത്. ഇവർ എഴുതുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ്​ ഇയാൾ അശ്ലീലക്കത്ത് അയച്ചിരുന്നത്​. മുമ്പും സ്ത്രീകൾക്ക് അശ്ലീലക്കത്ത് അയച്ചതിന് പാലക്കാട് സൗത്ത്, കൊല്ലങ്കോട്, മഞ്ചേരി, കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം നോർത്ത് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ടി.എസ്. രതീഷിന്‍റെ മേൽനോട്ടത്തിൽ സബ്​ ഇൻസ്പെക്ടർ പി.ജി. സന്തോഷ്​ കുമാർ, സി.പി.ഒ രജീന്ദ്രൻ എന്നിവരടങ്ങിയ പൊലീസ് സംഘം പാലക്കാട്ട്​ പ്രതി താമസിക്കുന്ന ലോഡ്ജിലെത്തിയാണ് അറസ്റ്റ് ചെയ്​തത്.

Tags:    
News Summary - man who had been sending obscene letters to journalist for four years was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.