സു​ഷാ​ജ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

മം​ഗ​ല​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. ചി​റ​യി​ൻ​കീ​ഴ് കൂ​ന്ത​ള്ളൂ​ർ പ​റ​മ്പി​ൽ വീ​ട്ടി​ൽ മോ​ൻ കു​ട്ട​ൻ എ​ന്ന സു​ഷാ​ജ് (26) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ആ​റു​മാ​സ​മാ​യി പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യ​ത​റി​ഞ്ഞ് വി​വാ​ഹ​ബ​ന്ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​കാ​നാ​യി സു​ഹൃ​ത്തു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി എ​സ്.​വൈ. സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ല​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. വി​നോ​ദ്കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​തു​ള​സീ​ധ​ര​ൻ, ഫി​റോ​സ്ഖാ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ബി. ​ദി​ലീ​പ് , ആ​ർ. ബി​ജു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Man arrested for molesting minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.