Posted On
date_range Updated On
date_range ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ
ഓയൂർ: ഓടനാവട്ടത്ത് സ്വകാര്യബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ. താഴത്ത് കുളക്കട സ്വദേശി രവീന്ദ്രൻ പിള്ള (55) ആണ് അറസ്റ്റിലായത്.
കൊട്ടാരക്കര -ഓടനാവട്ടം - കൊല്ലം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസിൽ ഓടനാവടത്ത് വച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ബസ് യാത്രക്കാരലയായ 27 കാരിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി ശബ്ദിച്ചതോടെ സഹയാത്രക്കാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.