Posted On
date_range Updated On
date_range ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ
കൊല്ലം: തിങ്കളാഴ്ച രാത്രി കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) അറസ്റ്റിലായത്.
കൊല്ലം സിറ്റി പൊലീസാണ് ഇത്തിക്കര പാലത്തിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു.
കെ.എസ്.ആർ.ടി.സി ബസിൽ കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെയാണ് പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇയാളുടെ ദൃശ്യം യുവതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യം സഹിതമാണ് ഈസ്റ്റ് പോലീസാിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.