ഹോട്ടലുകൾക്ക് റേറ്റിങ്​ ചെയ്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന്; ​യുവതിയിൽനിന്ന് 2.91 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ

ആലപ്പുഴ: ഓൺലൈൻ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന്​ വിശ്വസിപ്പിച്ച്​ യുവതിയിൽനിന്ന്​​ 2.91 ലക്ഷം തട്ടിയ ഡൽഹി സ്വദേശിയായ വാറൻറ്​ പ്രതി അറസ്​റ്റിൽ. ഡൽഹി സ്വദേശി കപിൽ ഗുപ്തയെയാണ്​ (28) ആലപ്പുഴ സൈബർ ക്രൈം പൊലീസ്​ സൗത്ത് ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽനിന്ന്​ അറസ്റ്റ്​​​ ചെയ്തത്​. ആലപ്പുഴ അവലൂക്കുന്ന് സ്വദേശിനിയുടെ പരാതിയിലാണ്​ നടപടി.

2023 നവംബറിലാണ്​ കേസിനാസ്പദമായ സംഭവം. ഓൺലൈൻ ജോബ് ടാസ്ക്​ എന്ന പേരിൽ സ്വകാര്യ പരസ്യക്കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ്​ ആൾമാറാട്ടം നടത്തി പരാതിക്കാരിയെ വാട്സ്​ആപ്​ വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഹോട്ടലുകൾക്ക് റേറ്റിങ്​ നടത്തി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന്​ വിശ്വസിപ്പിച്ചാണ്​ പണം കവർന്നത്​. അയച്ചുകൊടുത്ത ലിങ്ക് വഴി പരാതിക്കാരിയെക്കൊണ്ട് വ്യാജ ടെലഗ്രാം ഗ്രൂപ്പിൽ ചേർത്ത്​​ അതിൽകാണുന്ന ഹോട്ടലുകൾക്ക് റേറ്റിങ്​ ചെയ്യിപ്പിച്ചശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിച്ചു. തുടർന്ന് ഇൻവെസ്റ്റ്​മെന്‍റ്​ എന്നപേരിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട്​ വഴി ഏഴ് ഇടപാടുകളിലായിട്ടാണ്​ തുക തട്ടിയെടുത്തത്​.

ജനുവരി 31ന്​ അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ അന്തിമറിപ്പോർട്ട് സമർപ്പിച്ചു. പ്രതി ഹാജരാകാതിരുന്നതോടെ കോടതി അറസ്റ്റ് വാറന്‍റ്​ പുറപ്പെടുവിച്ചു. തുടർന്ന്​ അന്വേഷണസംഘം ഡൽഹിയിലെത്തി നാലുദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ​ പ്രതിയെ പിടികൂടുകയായിരുന്നു. ആലപ്പുഴ സൈബർ ക്രൈം പൊലീസ്​ സ്​റ്റേഷൻ എസ്​.ഐ ആർ. പത്മരാജ്, അസി. സബ് ഇൻസ്‌പെക്ടർ എം. അജയകുമാർ, സീനിയർ സി.പി.ഒ എസ്​. ഷിബു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Man arrested for duping money from woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.