കാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ജി. ഗോപകുമാറിന് കാലാവധി നീട്ടി നൽകാൻ പാർലമെൻറ് നിയമഭേദഗ തി മറച്ചുെവച്ചു. വിസിറ്ററായ രാഷ്ട്രപതിയുടെ അനുമതിയില്ലാതെ കേന്ദ്ര സർവകലാശാല വെസ് ചാൻസലർമാർക്ക് കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന 2013ലെ നിയമഭേദഗതി മറച്ചുവെച്ചെന്നാണ് ആരോപണം.
നീട്ടി നൽകുന്നത് സംബന്ധിച്ച് കേന് ദ്ര മാനവശേഷ വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി പയ്യന്നൂർ സ്വദേശി സി.പി. രത്നാകരൻ നൽകിയ കത്തിൽ ആധാരമായി േചർത്ത ത് റദ്ദാക്കപ്പെട്ട 2009ലെ നിയമമാണെന്നും പുറത്തുവന്നു. ഇതിന് എതിരെ കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ തന്നെ ഹൈകോ ടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി സ്വീകരിക്കുന്നത് സംബന്ധിച്ച് മാർച്ച് ഒമ്പതിന് കോടതി തീരുമാനമെടുക്കും.
പ്രഫ. ജി. ഗോപകുമാർ 2014 ആഗസ്റ്റ് എട്ടിനാണ് വി.സിയായി ചുമതലയേറ്റത്. ഗോപകുമാറിെൻറ കാലാവധി 2009ലെ കേന്ദ്ര സർവകലാശാല ചട്ടമനുസരിച്ച് 2019 ആഗസ്റ്റ് ആറിന് അവസാനിക്കും. എന്നാൽ പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാത്തതിനാൽ മാനവശേഷ വികസന മന്ത്രാലയം (എം.എച്ച്.ആർ.ഡി) കാലാവധി നീട്ടി നൽകി. അടുത്ത വി.സി ചുമതലയേൽക്കുന്നതുവരെയെന്നാണ് മന്ത്രാലയം അണ്ടർ സെക്രട്ടറി അയച്ച കത്തിൽ പരാമർശിച്ചത്.
കേന്ദ്ര സർവകലാശാല നിയമം-2009 പ്രകാരം പുതിയ വി.സി ചുമതലയേൽക്കുന്നതുവരെ നിലവിലെ വി.സി ജി. ഗോപകുമാറിന് തുടരാം. ഇതിന് എം.എച്ച്.ആർ.ഡിയുടെ കത്ത് മതി. എന്നാൽ, 2013ൽ ഇത് ഭേദഗതി ചെയ്തതിനാൽ കാലാവധി നീട്ടിക്കൊണ്ടുള്ള 2019 ജൂലൈ 30ലെ കത്ത് നിയമവിരുദ്ധവും യഥാർഥ ഭേദഗതി നിയമത്തെ മറച്ചുവെച്ചുകൊണ്ടുള്ളതുമാണെന്നാണ് കേന്ദ്രസർവകലാശാല അധ്യാപകൻ ഡോ. ടോണിേഗ്രസ് അഡ്വ. എൽവിൻ പീറ്റർ മുഖേന നൽകിയ ഹരജിയുടെ ആധാരം.
വി.സിയുടെ നിയമനവും കാലാവധി ദീർഘിപ്പിക്കലും സംബന്ധിച്ച 2009ലെ 2(4) കേന്ദ്ര സർവകലാശാല നിയമമാണ് 2013ൽ ഭേദഗതി ചെയ്തത്. ഇതു മറച്ചുവെച്ച് 2009 ലെ നിയമം സൗകര്യാർഥം ഉപയോഗിച്ച് വി.സിക്ക് നിയമ വിരുദ്ധമായ ആനുകൂല്യം നൽകിയെന്നാണ് ആരോപണം.
2014 ജനുവരി ആറിന് ഇൗ ഭേദഗതി ഇന്ത്യാ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ ഭേദഗതി സൂചിപ്പിച്ച് വകുപ്പ് മന്ത്രാലയം കേന്ദ്ര സർവകലാശാലക്ക് നൽകിയ കത്തിൽ 2009ലെ നിയമം നിലനിൽക്കുന്നതല്ലെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് സർവകലാശാല വി.സിക്ക് എം.എച്ച്.ആർ.ഡി കാലാവധി നീട്ടി നൽകിയപ്പോൾ ഭേദഗതി നിയമം ചൂണ്ടിക്കാണിച്ച് അദ്ദേഹം സ്വീകരിച്ചിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
ഹിന്ദി അധ്യാപകൻ സി.പി. വിജയകുമാറിനെ പുറത്താക്കിയ വി.സി ഗോപകുമാറിെൻറ നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നു. നിരവധി വിദ്യാർഥികളെയും അധ്യാപകരെയും ഇൗ കാലയളവിൽ പുറത്താക്കുന്നതിനും സസ്പെൻറ് ചെയ്യുന്നതിനും വി.സിയും പി.വി.സിയും നടപടിയെടുത്തിട്ടുണ്ട്. ഇവയെ ചോദ്യം ചെയ്ത് അധ്യാപകൻ സമർപിച്ച ഹരജിയിൽ കക്ഷിചേരാനും മൂന്ന് അധ്യാപകർ തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.