മെഴുകുതിരി വിൽക്കാനെത്തി കുടുങ്ങിയ വയോധികർക്ക് ഭക്ഷണവും താമസവും ഒരുക്കി ഹോട്ടലുടമ

കാലടി: മെഴുകുതിരി വിൽക്കാനെത്തി ലോക്ഡൗണിൽ കുടുങ്ങിയ മൂന്ന് വയോധികർക്ക് അന്നവും താമസവും ഒരുക്കി മലയാറ്റൂർ അട ിവാരത്തെ ഹോട്ടൽ അപ്പൂസ്. ലോക്ഡൗണിൽ അടച്ച ഹോട്ടലിൽ ഇപ്പോൾ ഇവർക്കുവേണ്ടിയാണ് ഭക്ഷണമൊരുക്കുന്നത്.

തീർഥാടന ക േന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ മെഴുകുതിരി വിൽപനക്ക് എത്തിയ മജീദ് (കൊട്ടാരക്കര), ബാബു (പന്തളം), കുഞ്ഞുമോൻ (അടൂർ) എന്നിവരാണ് ലോക്ഡൗണിനെ തുടർന്ന് എങ്ങോട്ടുപോകുമെന്നറിയാതെ പെരുവഴിയിലായത്. ഹോട്ടൽ അപ്പൂസ് ഉടമയായ പുതുശേരി വീട്ടിൽ പൗലോസ് മൂവർക്കും അഭയം ഒരുക്കുകയായിരുന്നു.

മൂന്ന് നേരം ഭക്ഷണവും താമസ സൗകര്യവും ഇവർക്ക് നല്കുന്നുണ്ട്. പുതുശേരി വീട്ടിൽ പൗലോസും ഭാര്യ മിനിയും ചേർന്നാണ് അടിവാരത്ത് ഹോട്ടൽ നടത്തുന്നത്.

Tags:    
News Summary - malayattoor appuse hotel lockdown stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.