Posted On
date_range Updated On
date_range മലയാളി യുവാവ് പോളണ്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
വാഴ്സോ: പോളണ്ടിൽ ബാങ്ക് ജീവനക്കാരനായ മലയാളി യുവാവിനെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷരീഫ് ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ഇബ്രാഹിം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായിരുന്നു ഇബ്രാഹിമിനെ ജനുവരി 24 മുതൽ ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. എംബസി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു. 10 മാസം മുമ്പാണ് ഇബ്രാഹിം ഷെരീഫ് ജോലിക്കായി വിദേശത്തേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.