Posted On
date_range Updated On
date_range ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി ബംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീർ (23) ആണ് മരിച്ചത്. മാന്യതാ ടെക്‌പാർക്കിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.
തിങ്കളാഴ്ച പുലർച്ച ഡോമ്ലൂർ ഹൈവേയിൽ വെച്ചായിരുന്നു അപകടം. മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടു പോയി. മാതാവ്: ബൽക്കീസ്.
സഹോദരങ്ങൾ: ജസ്‌ന നസീർ (ഓസ്ട്രേലിയ), സബ മുഹമ്മദ് (ദുബൈ), പരേതനായ ജിഷിൻ നസീർ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കക്കോടി മഹല്ല് ജുമഅത്തു പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.