കോഴിക്കോട്: എൻ.ഡി.എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ഗവർണർ നോമിനിയായി മലയാളിയായ നുസ്രത് ജഹാനെ ശിപാർശ ചെയ്തു. അടുത്ത് വരുന്ന ഒഴിവിലേക്ക് പരിഗണിക്കുമെന്നാണ് വിവരം.
ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നോമിനിക്ക് ഒഴിവുവരുന്ന ഏഴ് ഗവർണർ സ്ഥാനങ്ങളിൽ ഒന്നു ലഭിക്കും.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി കോഴിക്കോട് മണ്ഡലത്തിൽനിന്ന് നുസ്രത് ജഹാൻ മത്സരിച്ചിരുന്നു. എയർൈലൻ േമഖലയിൽ ജോലിചെയ്തിരുന്ന നുസ്രത് ജഹാൻ കുറച്ചുവർഷങ്ങൾക്ക് മുമ്പാണ് രാഷ്്ട്രീയത്തിലേക്കിറങ്ങുന്നത്.
കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പാർട്ടിയുടെ പ്രവർത്തനം. പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റാണ് നുസ്രത് ജഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.