ബംഗളൂരു: പാകിസ്താൻ സ്വദേശികൾക്ക് അനധികൃതമായി താമസിക്കാൻ ഇടെമാരുക്കുകയും ആധാർ കാർഡ് സംഘടിപ്പിച്ചുകൊടുക്കുകയും ചെയ്ത സംഭവത്തിൽ ബംഗളൂരുവിൽ പിടിയിലായ മുഹമ്മദ് ശിഹാബ് (32) നേരേത്ത വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഇൗ ബന്ധത്തിൽ നാലു വയസ്സുള്ള മകളുമുണ്ട്. ഇവരറിയാതെ ഖത്തറിൽവെച്ച് പാകിസ്താൻകാരിയായ സമീറ അബ്ദുറഹ്മാനുമായി സ്നേഹത്തിലാവുകയും വിവാഹം കഴിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതോടെ ആദ്യഭാര്യ ശിഹാബുമായുള്ള ബന്ധം വേർപെടുത്തുകയും ചെയ്തു.
പാലക്കാട് പട്ടാമ്പി കൈപ്പുറം തച്ചറുകുന്നത്ത് മുഹമ്മദിെൻറ മകനായ ശിഹാബ് നാട്ടിൽ ആരിഫ എന്ന പെൺകുട്ടിയെ പ്രണയിച്ചാണ് കല്യാണം കഴിച്ചത്. ഖത്തറിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇയാൾ അവിടെവെച്ച് പരിചയപ്പെട്ട പാകിസ്താൻകാരി സമീറ അബ്ദുറഹ്മാനെയും (25) വിവാഹം ചെയ്തു. ഇൗ ബന്ധത്തെ സമീറയുടെയും ശിഹാബിെൻറയും ബന്ധുക്കൾ എതിർത്തതോടെ സമീറയുടെ ബന്ധുവായ കിരൺ ഗുലാം അലി (26), ഭർത്താവ് കാഷിഫ് ഷംസുദ്ദീൻ (30) എന്നിവരോടൊപ്പം ഖത്തറിൽനിന്ന് നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
കേരളത്തിലേക്ക് മടങ്ങാതെ ശിഹാബ് മൂവരെയും കൂട്ടി ബംഗളൂരുവിലെത്തി. തുടർന്ന് ഒമ്പതു മാസത്തോളം ബംഗളൂരു സൗത്ത് കുമാരസ്വാമി ലേഒൗട്ടിൽ താമസിച്ച നാലുപേരും ഇതിനിടെ വ്യാജരേഖ കാണിച്ച് ആധാർകാർഡ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് മേയ് 25ന് കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ ഇവരെ ചോദ്യംചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.