Posted On
date_range Updated On
date_range മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ ഡൽഹി വഴി നാട്ടിലെത്തിക്കും
ന്യൂഡൽഹി: ആഭ്യന്തര സംഘർഷം വ്യാപിക്കുന്ന മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി കേരള സർക്കാർ. വിദ്യാർഥികളെ ഡൽഹി വഴി നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മണിപ്പൂരിലുള്ള ഒമ്പത് മലയാളി വിദ്യാർഥികൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടതായാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതിനിടെ, മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് എന്നിവർക്ക് ബഷീർ കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.