മലയാളി വിദ്യാർഥി രാജസ്ഥാനിലെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: മലയാളി വിദ്യാർഥി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ ചക്കരക്കൽ സ്വദേശി കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജ (23) ആണ് മരിച്ചത്. രാജസ്ഥാൻ ശ്രീ ഗംഗാനഗർ സർക്കാർ വെറ്റിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു പൂജ.

നവംബർ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലിൽ വച്ച് വിദ്യാർഥി ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്കരിച്ചു.

പിതാവ്: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി). വസന്തൻ-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.

Tags:    
News Summary - Malayali student found hanging in college hostel in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.