മലയാളി ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ തലക്കടിയേറ്റ് മരിച്ച നിലയിൽ

ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐ.എസ്.ആർ.ഒ റിമോട്ട് സെൻസിങ് സെന്‍ററിലെ ശാസ്ത്രജ്ഞൻ എസ്. സുരേഷ് (56) ആണ് മരിച്ചത്. ഹൈദരാബാദ് അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്‍റിലെ ഫ്ലാറ്റിൽ തലക്കടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.

ചൊവ്വാഴ്ച ഒാഫീസിൽ എത്താത്തതിനാൽ സുഹൃത്തുക്കൾ ചെന്നൈയിലുള്ള ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയും ആയിരുന്നു. ഭാരമുള്ള വസ്തുകൊണ്ട് തലക്കേറ്റ അടിയാകാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

20 വർഷമായി ഹൈദരാബാദിലെ ഒാഫീസിലാണ് സുരേഷ് ജോലി ചെയ്തിരുന്നത്. 2005ലാണ് സ്ഥലംമാറ്റം വാങ്ങി ഭാര്യ ചെന്നൈയിലേക്ക് പോയത്. ആരെങ്കിലും ഫ്ലാറ്റിൽ അതിക്രമിച്ച് കടന്നിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫ്ലാറ്റിലെ സി.സിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

Tags:    
News Summary - Malayali ISRO Scientist Died in Hyderabad Fiat -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.