കുണ്ടറ: ബംഗാൾ സ്വദേശി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി. വെള്ളിമൺ ചെറുമൂട് ശ ്രീശിവൻമുക്ക് കവിതാഭവനത്തിൽ കവിതയാണ് (28) കൊല്ലപ്പെട്ടത്. കവിതയുടെ ഭർത്താവ് ദീപ ക്കിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9.30ഓടെ വീട്ടിലായിരുന്നു സംഭവം.
മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കവിതയുടെ അമ്മ സരസ്വതിക്കും സാരമായി പരി ക്കേറ്റു. കവിതയുടെ മക്കൾ ഒമ്പതും ഏഴും വയസ്സ് പ്രായമുള്ള ലക്ഷ്മിയും കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയൽ വാസികൾ എത്തുമ്പോൾ തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു കവിത.
കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്യുന്നതിനിടെ പത്തുവർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. കവിതയുടെ വീട്ടിലായിരുന്നു താമസം.
ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിർമാണ ജോലികളും ചെയ്തുവരികയായിരുന്നു. പ്രതിയെ പൊലീസ് വീടിന് പരിസരത്തുനിന്നും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.