മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്​ദുൽ അസീസ് (69) ആണ്​ ഹജ്ജ് നിർവഹിച്ച​ ശേഷം നാട്ടിലേക്ക്​ മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്​.

കിങ്​ ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. വ്യാപാരിയായ അബ്​ദുൽ അസീസ്​ പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്സ് ഉടമയാണ്​.

പുതിയവീട്ടിൽ ഇബ്രാഹിം സുലൈമാനാണ്​ പിതാവ്​. ഭാര്യ: ലൈല അസീസ്, മക്കൾ: സുഹൈല അസീസ്, നബീല അസീസ്, മനൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ: സജിൻ അസീസ്, സുഹൈബ് മുഹമ്മദ്. 

മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ തനിമ പ്രവർത്തകർ രംഗത്തുണ്ട്​.

Tags:    
News Summary - Malayali Hajj pilgrim dies after collapsing at Jeddah airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.