Posted On
date_range Updated On
date_range ട്രെയിൻ യാത്രക്കിടെ ദമ്പതികളെ മയക്കി കിടത്തി വൻകവർച്ച
പത്തനംതിട്ട: ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണു കവർച്ചക്കിരയായത്.
കൊല്ലം - വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെ മോഷണം പോയിട്ടുണ്ട്.
ഉറങ്ങിക്കിടക്കുമ്പോള്‍ സമീപത്ത് വച്ചിരുന്ന ഫ്ലാസ്കിലാണ് മരുന്ന് കലര്‍ത്തിയത്. ജോളാര്‍പ്പേട്ടയില്‍ ഇറങ്ങേണ്ടവര്‍ ഉറങ്ങിപ്പോയത് കാരണം കാട്പാടിയിലാണ് ഇറങ്ങിയത്. ദമ്പതികൾ കാട്പാടി പൊലീസില്‍ പരാതി നല്‍കി.
ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. വെല്ലൂര്‍ സി.എം.സിയില്‍ ചികില്‍സയിലാണ് ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.