ഉല്ലാസയാത്രക്കു പോയ രണ്ട് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍നിന്ന് ഉല്ലാസയാത്രക്ക് കൊടൈക്കനാലില്‍ എത്തിയ രണ്ട് യുവാക്കള്‍ താമസ സ്ഥലത്ത് ശ്വാസംമുട്ടി മരിച്ചു. മുറിക്കുള്ളില്‍ പാകം ചെയ്യുന്നതിനിടെ ഉണ്ടായ വിഷവാതകം ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

കളര്‍കോട് സനാതനപുരം വാര്‍ഡ് ഉല്ലാസില്‍ സുരേന്ദ്രന്‍-വിനോദിനി ദമ്പതികളുടെ മകന്‍ വിപിന്‍കുമാര്‍ (26), ആലപ്പുഴ തിരുവമ്പാടിക്കടുത്ത് സെലക്ട് സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പുനമഠം വീട്ടില്‍ ചെറിയാന്‍-ജെസി ദമ്പതികളുടെ മകന്‍ തോമസ് ചെറിയാന്‍ (22) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴയില്‍നിന്ന് 12 അംഗ സംഘം മിനി ട്രാവലറില്‍ കൊടൈക്കനാലിലേക്ക് പോയത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് തോമസ് ചെറിയാന്‍. വാഹനത്തിന്‍െറ ഡ്രൈവറായിരുന്നു വിപിന്‍കുമാര്‍. കൂടുതല്‍ വിവരം ബന്ധുക്കള്‍ക്ക് അറിവായിട്ടില്ല. തോമസിന്‍െറ പിതാവ് ചെറിയാന്‍ ആലപ്പുഴ എല്‍.ഐ.സി ഒന്നാം ബ്രാഞ്ചിലെ ഡെവലപ്മെന്‍റ് ഓഫിസറാണ്.

എല്‍.ഐ.സി രണ്ടാം ബ്രാഞ്ചിലെ അസി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണ് മാതാവ് ജെസി. സഹോദരിമാര്‍: എലിസബത്ത്, ട്രീസ. വിമല്‍കുമാറാണ് വിപിന്‍കുമാറിന്‍െറ സഹോദരന്‍.

Tags:    
News Summary - malayalee students dead in kodaikanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.