പെരിന്തൽമണ്ണ: ബൈക്കിൽ കടത്തിയ 750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ആട്ടാശേരി സ്വദേശികളായ വഴിപ്പറമ്പിൽ മുഹമ്മദ് റഫീഖ് (32), കാവത്ത് വീട്ടിൽ ഷരീഫ് (32) എന്നിവരെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി.കെ. നാസർ, എസ്.ഐ ഷംസുദ്ദീൻ എന്നിവരടങ്ങുന്ന സംഘം താഴക്കോട്ട് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് പുകയില ഉൽപന്നങ്ങൾ വാങ്ങുന്ന കടകളെക്കുറിച്ച് വിവരം ലഭിച്ചു.
അന്യ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി ലോറികളിലും മറ്റും ഒളിപ്പിച്ച് മണ്ണാർക്കാട്, ആട്ടാശേരി ഭാഗങ്ങളിൽ ഏജൻറുമാർ മുഖേന രഹസ്യ കേന്ദ്രങ്ങളിൽ സംഭരിച്ച് കരിങ്കല്ലത്താണി, കാമ്പ്രം, താഴേക്കോട് ഭാഗങ്ങളിലെ കടകളിൽ വിൽപന നടത്താനായി കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ സി.പി. മുരളി, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, മിഥുൻ, സജീർ, സോമിഷ്, എ.എസ്.ഐ സലീം എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.