Posted On
date_range Updated On
date_range മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു
മലപ്പുറം: മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്കും മലപ്പുറം ഗവ. കോളജ് വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്. എം.എസ്പി സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളായ ഹുസ്ന, ആകാശ്, ഫർസാന എന്നിവർക്കും കോളജ് വിദ്യാർഥിനി രഞ്ജിതക്കുമാണ് ആക്രമണമേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.