പൂക്കോട്ടൂർ (മലപ്പുറം): കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയിൽ കാര്‍ നിയന്ത ്രണം വിട്ട് മതിലില്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. മോങ്ങം ആനക്കച്ചേരി വീരാന്‍കുട്ടിയുടെ മകന്‍ ഉനൈസ് (ഇണ്ണി-28), കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങല്‍ പറമ്പില്‍ അഹമ്മദ്കുട്ടിയുടെ മകന്‍ സനൂഫ് (21), മൊറയൂര്‍ കുറുങ്ങാടന്‍ അബ്ദുൽ റസാഖിെൻറ മകന്‍ ഷിഹാബുദ്ദീന്‍ (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച 2.10ഒാടെയാണ് അപകടം. കൊണ്ടോട്ടി ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, എതിർദിശയിലുള്ള വീടിെൻറ മതിലിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
അമിതവേഗത്തിൽ വന്ന വണ്ടിയിടിച്ച് മതിൽ തകർന്നു. ഗേറ്റ് തെറിച്ചുപോയി. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ 2.45ഓടെ ഹൈഡ്രോളിക് കട്ടർ ഉപേയാഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഒരാൾ പിറകിലെ സീറ്റിലും രണ്ടുപേർ മുൻവശത്തുമായിരുന്നു. ഉടൻ ആംബുലൻസുകളിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അമിതവേഗമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾ തിങ്കളാഴ്ച ഉച്ചക്കുശേഷം സ്വദേശത്തെത്തിച്ച് ഖബറടക്കി. വാഹനം ഓടിച്ചിരുന്ന ശിഹാബുദ്ദീൻ ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് ദുബൈയിൽനിന്ന് നാട്ടിലെത്തിയത്. കൂട്ടുകാർക്കായി കൊണ്ടുവന്ന സാധനങ്ങൾ നൽകാനുണ്ടെന്ന് പറഞ്ഞ് രാത്രി 11.30ഓടെ പുറത്തുപോയതായിരുന്നെന്ന് വീട്ടുകാർ പറയുന്നു. സുഹൃത്തുക്കളോടൊപ്പം മലപ്പുറത്തേക്ക് പോകുേമ്പാഴായിരുന്നു അപകടം. ഷിഹാബുദ്ദീെൻറ മാതാവ്: സഫിയ. സഹോദരങ്ങൾ: മുസാഫിര്‍, അന്‍വര്‍ സാദത്ത്, റുബീന. നെടിയിരുപ്പ് കോളനി റോഡില്‍ പിതാവിനൊപ്പം പലചരക്ക് കച്ചവടം നടത്തിവരുകയാണ് സനൂഫ്. മാതാവ്: സക്കീന. സഹോദരങ്ങൾ: ഷഹര്‍ബാന്‍, ഷബീബ, സമീർ. ഉനൈസിെൻറ ഭാര്യ: ജുവൈരിയ്യ. മാതാവ്: ഫാത്തിമ സുഹ്‌റ. സഹോദരൻ: ഫവാസ് (ദമ്മാം).
അശ്രദ്ധയിൽ പൊലിഞ്ഞത് മൂന്ന് ജീവൻ
പൂക്കോട്ടൂർ: അൽപനേരത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. അറവങ്കരക്ക് സമീപം പള്ളിപ്പടിയിൽ സുഹൃത്തുക്കളായ മൂന്ന് ചെറുപ്പക്കാരാണ് അപകടമരണത്തിനിരയായത്. അമിത വേഗവും വണ്ടിയിൽ ഉണ്ടായിരുന്നവരിൽ ആരും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് പറയുന്നു.
വാഹനം ഓടിച്ചിരുന്ന മൊറയൂർ വാലഞ്ചേരി സ്വദേശി ശിഹാബുദ്ദീൻ ഞായറാഴ്ച വൈകീട്ടാണ് ദുബൈയിൽനിന്ന് എത്തിയത്. കൂട്ടുകാർക്കായി കൊണ്ടുവന്ന സാധനങ്ങൾ നൽകാനുണ്ടെന്ന് പറഞ്ഞ് രാത്രി വീട്ടിൽനിന്ന് പുറത്ത് പോയതായിരുന്നു. കൂട്ടുകാർക്കൊപ്പം മലപ്പുറത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുേമ്പാഴാണ് അപകടമുണ്ടായെതന്ന് പറയുന്നു. നിക്കാഹ് കഴിഞ്ഞ് അഞ്ച് മാസം മുമ്പ് വിദേശത്തേക്ക് പോയ ശിഹാബുദ്ദീൻ വിവാഹത്തിനായി നാട്ടിലേക്ക് തിരികെയെത്തിയതായിരുന്നു. കല്യാണത്തിനുള്ള ഒരുക്കത്തിനിടെയാണ് ശിഹാബുദ്ദീനെ മരണം തട്ടിയെടുത്തത്.
കാർ നൂറുമീറ്ററോളം നിയന്ത്രണംവിട്ട് സഞ്ചരിച്ചതായി പറയുന്നു. റോഡരികിലെ പോസ്റ്റിന് മുകളിലൂടെ കയറിയിറങ്ങി കാനയും കടന്നാണ് എതിർദിശയിലെ മതിലിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മതിലും കവാടവും തകർന്നു. ഓടിക്കൂടിയ ജനം രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മലപ്പുറത്തുനിന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടറും റോപ്പുമടക്കം ഉപയോഗിച്ചാണ് മൂവരെയും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്. രണ്ടുപേർ തകർന്ന കാറിെൻറ മുൻസീറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
മലപ്പുറം ഫയർഫോഴ്സിലെ സ്റ്റേഷൻ ഒാഫിസർ നിതീഷ്കുമാറിെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിഹാബുദ്ദീെൻറ മയ്യിത്ത് ഉച്ചക്ക് 2.30ന് വാലഞ്ചേരി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. രണ്ട് സഹോദരങ്ങളും സഹോദരിയും മാതാപിതാക്കളും അടങ്ങിയതാണ് ശിഹാബുദ്ദീെൻറ കുടുംബം. ഉനൈസിെൻറ മയ്യിത്ത് ഉച്ചക്ക് രണ്ടിന് മോങ്ങം ടൗൺ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. നേരത്തെ, വിദേശത്തായിരുന്ന ഉനൈസ് കുറച്ച് മാസമായി നാട്ടിലാണ്. സനൂഫിെൻറ മയ്യിത്ത് വൈകീട്ട് കാവുങ്ങൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. നെടിയിരുപ്പ് കോളനി റോഡിൽ പിതാവിെൻറ പലചരക്കുകടയിൽ സഹായിയായിരുന്നു സനൂഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.