ഡ്രോൺ പറന്നെത്തി... ‘കണ്ടം വഴി’ ഓടി ആൾകൂട്ടം VIDEO

മലപ്പുറം: ലോക്ക് ഡൗണി​െൻറ പശ്ചാത്തലത്തിൽ പൊലീസ് ഡ്രോൺ കാമറ നിരീക്ഷണം തുടങ്ങിയതോടെ വയലുകളിലും കവലകളിലും കൂട്ടം കൂടി നിൽക്കുന്നവർ ‘കണ്ടം വഴി’ ഓടാൻ തുടങ്ങി. പൊലീസി​െൻറ പരിശോധന എത്താൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ രസകരമായ കാഴ്ചകളാണ് കാമറയിൽ പതിഞ്ഞത്. പൊലീസ് ഒരിക്കലും എത്തില്ലെന്ന് കരുതി വലിയ വയലുകളുടെ നടുവിൽ പോയി ഇരുന്ന് സൊറ പറഞ്ഞിരുന്ന യുവാക്കൾ അപ്രതീക്ഷിതമായെത്തിയ ഡ്രോൺ കാമറ കണ്ടതോടെ ഷർട്ടൂരി തലയും മുഖവും മറച്ച് വീട്ടിലേക്ക് ഓടി പോവുന്ന ദൃശ്യമായിരുന്നു ഒന്ന്.


കവലകളിലും മൈതാനങ്ങളിലും കൂട്ടം കൂടി നിന്നവരും വീടിനടുത്തുള്ള പറമ്പുകളിൽ കളിക്കാനെത്തിയ കുട്ടികളും ഡ്രോൺ കണ്ട് വീട്ടിലേക്ക് ഒാടി മറിഞ്ഞ ദൃശ്യങ്ങളും കുറവായിരുന്നില്ല. ഡ്രോണിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് തെന്നയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇത്തരത്തിൽ ദൃശ്യങ്ങൾ പതിഞ്ഞ ഭാഗങ്ങളിലെല്ലാം പൊലിസെത്തി അനാവശ്യമായി പുറത്തിറങ്ങിയവരെ പിടികൂടാനാണ് തീരുമാനം. സംസ്ഥാനത്തി​െൻറ ചില ഭാഗങ്ങളിൽ നിർദ്ദേശങ്ങൾ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ഡ്രോൺ വഴി നിരീക്ഷിച്ചായിരുന്നു പൊലീസ് കണ്ടെത്തിയത്.


ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി വേങ്ങര, മഞ്ചേരി, പൊന്നാനി, മലപ്പുറം പൊലീസ് സ്റ്റേഷനുകളുടെ കീഴിലാണ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്. വരും ദിവസങ്ങളിൽ പെരിന്തൽമണ്ണ, െകാണ്ടോട്ടി തുടങ്ങിയ നിരവധി ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിക്കും. ജില്ലയിലെ ഉൾ പ്രദേശങ്ങളായ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ആളുകൾ കൂട്ടം കൂടി ഇരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഡ്രോൺ നിരീക്ഷണം വ്യാപിപ്പിക്കുന്നതോടെ പൊലീസിന് ഇത്തരക്കാരെ പിടികൂടാൻ വലിയ സഹായമാവുമെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം ‘മാധ്യമ’ത്തോട് പറഞ്ഞു. സ്പോൺസർമാരുടെ സഹായത്തോടെ ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    
News Summary - malappuram police drone watching-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.