മലപ്പുറം എം.എസ്.പിയിലെ എസ്.ഐ തൂങ്ങിമരിച്ചനിലയിൽ

മലപ്പുറം: എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എസ്.ഐ ആയ കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി മനോജ് (50) ആണ് മരിച്ചത്.

രാവിലെ ഒമ്പതോടെ ചായ കുടിച്ച് വന്ന ശേഷം മുറിയിൽ കയറിയതായിരുന്നു. 11ഓടെ എത്തിയ സഹപ്രവർത്തകൻ മുൻ വശത്തെ വാതിൽ കുറ്റിയിട്ടിരുന്നതിനാൽ വിളിച്ചിട്ട് തുറക്കാത്തതിനെ തുറന്ന് പിറകിലെ വാതിലിലൂടെ അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർനടപടികൾക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.