മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവിൽ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി. അരീക്കോട് സ്വദേശിയായ 21കാരിയും ഭര്‍ത്താവുമാണ് സി.ഡബ്ല്യൂ.സിക്ക് മുന്നിൽ പ്രശ്നം ഒത്തുതീർത്ത് ഒരുമിച്ച് മടങ്ങിയത്.
രണ്ടുദിവസം മുമ്പാണ് യുവതി മറ്റൊരാള്‍ക്കൊപ്പം പോയത്. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ചപ്പോള്‍ കോടതി അതിന് അനുമതി നല്‍കി. എന്നാൽ, ഒന്നര വയസ്സുള്ള ആണ്‍കുഞ്ഞിനെ തനിക്ക് വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. തീരുമാനമാകുന്നതുവരെ യുവതിക്കും കുഞ്ഞിനും സി.ഡബ്ല്യൂ.സി അഭയം നല്‍കി.
തിങ്കളാഴ്ച മലപ്പുറത്ത് നടന്ന സമിതി സിറ്റിങ്ങിൽ ഇരുവര്‍ക്കും ഇടയിലെ പ്രശ്നങ്ങൾ മാറി. തനിക്ക് ഭര്‍ത്താവും കുഞ്ഞും മതിയെന്ന് യുവതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു. സ്‌നേഹം കിട്ടുന്നില്ലെന്ന തോന്നലാണ് വീട്ടില്‍ നിന്നിറങ്ങി പോകാന്‍ കാരണമെന്ന് യുവതി സി.ഡബ്ല്യൂ.സിയെ അറിയിച്ചു.
സിറ്റിങ്ങില്‍ ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍, അംഗങ്ങളായ തനൂജാബീഗം, ഷഹനാസ് ബീഗം, ധാനദാസ്, ഷീനാരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.