തിരുവനന്തപുരം: എയ്ഡ്സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് റോഡിൽ ഫ്ലാഷ് മോബ് കളിച്ച മുസ്ലിം വിദ്യാർഥിനികൾക്കെതിരെ അശ്ലീല പ്രചാരണങ്ങൾ നടത്തിയതിന് വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. സോഷ്യൽ മീഡയയിൽ പെൺകുട്ടികൾക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയവർക്കെതിരെയാണ് കേസ്. കുറ്റക്കാർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് സൈബർ സെല്ലിന് ചെയർപേഴ്സൺ എം.സി ജോസഫൈൻ നിർദേശം നൽകി.
പെൺകുട്ടികളുടെ അന്തസിന് പോറലേൽപ്പിക്കുന്ന പ്രചാരണങ്ങൾ കേരളത്തിന് അപമാനകരമാണെന്ന് കമീഷൻ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡയവഴി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജോസഫൈൻ മുന്നറിയിപ്പ് നൽകി.
മലപ്പുറം കുന്നുമ്മലിലാണ് എയ്ഡ്സ് ദിന ബോധവത്കരണത്തിെൻറ ഭാഗമായി ഫ്ലാഷ് മോബ് നടത്തിയത്. ചട്ടിപ്പറമ്പ് എജ്യുകെയർ ദന്തൽ കോളജിലെ വിദ്യാർഥിനികളാണ് പരിപാടി സംഘടിപ്പിച്ചത്. സിനിമാഗാനത്തോടൊപ്പം ചുവടുവെക്കാൻ ആദ്യം മൂന്നു മുസ്ലിം പെൺകുട്ടികളാണ് റോഡിലിറങ്ങിയത്. ശേഷം കുറേപേർ ചേർന്നെങ്കിലും മഫ്ത ധരിച്ച് റോഡിൽ ഡാൻസ് കളിച്ച മുസ്ലിം പെൺകുട്ടികക്കെതിരെ സോഷ്യൽ മീഡയയിൽ ചിലർ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.