തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. മുസ്ലിംലീഗി ലെ കെ.എൻ.എ. ഖാദറാണ് ജനസംഖ്യ കൂടുതലുള്ള മലപ്പുറം വിഭജിച്ച് പുതിയ ജില്ല കൂടി രൂപവ ത്കരിക്കണമെന്ന ആവശ്യം ശ്രദ്ധക്ഷണിക്കലിലൂടെ നിയമസഭയിൽ ഉന്നയിച്ചത്. ജില്ല വിഭജനം ശാസ്ത്രീയ സമീപനമായി നിരീക്ഷിക്കാനാകിെല്ലന്നും മലപ്പുറത്തിെൻറ സമഗ്രവികസനത്തിന് നിലവിലെ സംവിധാനത്തെ ഫലപ്രദമായി ഉപയോഗിച്ച് ജനങ്ങൾക്ക് സംതൃപ്തിയും സന്തോഷവും നൽകുകയാണ് സർക്കാർ നിലപാെടന്നും മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കി.
ഇൗ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം മന്ത്രി എ.കെ. ബാലൻ അടക്കമുള്ളവർ ആവശ്യപ്പെെട്ടങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഭരണപക്ഷ നിലപാടിനെ ലീഗ് എം.എൽ.എമാർ എതിർക്കുകയും ചെയ്തു. അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും ഏതെങ്കിലും ഒരുകാര്യം െവച്ച് ആലോചിക്കേണ്ട വിഷയമല്ല ജില്ല വിഭജനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിെൻറ സമഗ്ര വികസനകാര്യങ്ങളെക്കുറിച്ച് പഠിച്ച്, പരിശോധിച്ച് നിർവഹിക്കേണ്ട കാര്യം വളരെ ലളിതമായി തീരുമാനിക്കേണ്ടതല്ല. ഇന്നല്ലെങ്കിൽ നാളെ പുതിയ ജില്ല ഉണ്ടാക്കേണ്ടിവരുമെന്ന് കെ.എൻ.എ. ഖാദർ പറഞ്ഞു.
ജനസംഖ്യാപരമായി മുന്നിൽ നിൽക്കുന്ന പ്രദേശമായ മലപ്പുറത്ത് ഭരണപരമായ സൗകര്യത്തിന് പുതിയ ജില്ല അനിവാര്യമാണ്. ജനസംഖ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള മലപ്പുറവും രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരവും തമ്മിൽ 12 ലക്ഷം ജനങ്ങളുടെ വ്യത്യാസമുണ്ട്്. ഏറ്റവും കുറവ് ജനസംഖ്യയുള്ള വയനാട്ടിനെക്കാൾ 37 ലക്ഷവും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.