'അതെന്തിനാപ്പൊ ഒരു നിരോധനാജ്ഞ'; മലപ്പുറം കലക്​ടറുടെ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പ്രതിഷേധം

മലപ്പുറം: തദ്ദേശഭരണ ​െത​രഞ്ഞെടുപ്പി​െൻറ ഫലപ്രഖ്യാപനം കണക്കിലെടുത്ത്​ മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്​ പിന്നാലെ കലക്​ടറുടെ പേജിൽ പ്രതിഷേധം. ഏറ്റവും കൂടുതൽ പ്രശ്​നബാധിത ബൂത്തുകൾ ഉള്ള ജില്ലകളിൽ പോലുമില്ലാത്ത നിരോധനാജ്ഞ മലപ്പുറത്ത്​ മാത്രം എന്തിനാണെന്നാണ്​ പലരും ചോദിക്കുന്നത്​.

ജില്ലാ കലക്​ടറുടെ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ഇതുവരെയും 5300ഓളം കമൻറുകൾ ആയിക്കഴിഞ്ഞു. 16ാം തീയ്യതി മുതൽ 22ാം തീയ്യതിവരെ രാത്രി എട്ടുമണിമുതൽ രാവിലെ എട്ട്​ മണിവരെയാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.

നിബന്ധനകള്‍

1. രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍ മുതലായവ അനുവദനീയമല്ല. (വിവാഹം, മരണം എന്നീ അനുവദനീയമായ ചടങ്ങുകള്‍ ഒഴികെ).

2. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍/സ്ഥാപനങ്ങളില്‍ മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

3. തുറന്ന വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സെറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

4. പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

5. പത്ത് വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

Tags:    
News Summary - malappuram collector facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.