മലപ്പുറം: സ്കൂള്‍ വളപ്പില്‍ നിയന്ത്രണംവിട്ട ബസ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മലപ്പുറം ഇത്തിള്‍പറമ്പ് നായംവീട്ടില്‍ അമീര്‍-ഷാനിബ ദമ്പതികളുടെ മകള്‍ സിത്താര പര്‍വീനാണ് (14) മരിച്ചത്.
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ രണ്ടാം നമ്പര്‍ ബസാണ് വെള്ളിയാഴ്ച വൈകീട്ട് 4.10ഓടെ അപകടത്തില്‍പെട്ടത്. പരിക്കേറ്റ വിദ്യാര്‍ഥികളെ മലപ്പുറം ഓര്‍ക്കിഡ് ആശുപത്രി, മലപ്പുറം ഗവ. താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ കയറ്റി സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ നിയന്ത്രണംവിട്ട ബസ്, ക്ളാസ് കഴിഞ്ഞ് നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥികളുടെയും പി.ടി.എ യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന രക്ഷിതാക്കളുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസ് മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസിനടിയില്‍പെട്ട സിത്താരയെ പുറത്തെടുത്ത് ഉടന്‍ മലപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പി.ടി.എ യോഗത്തിനത്തെിയ സിത്താരയുടെ മാതാവ് ഷാനിബക്കും പിതാവിന്‍െറ സഹോദരന്‍െറ ഭാര്യ ജാസ്മിനും പരിക്കുണ്ട്.
മരിച്ച സിത്താര പര്‍വീനിന്‍െറ സഹോദരങ്ങള്‍: മുഹമ്മദ് മുന്നാസ്, ജാസ്മിന്‍ പര്‍വീന്‍. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കോട്ടപ്പടി ചത്തെുപ്പാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.