കോട്ടയം: മലങ്കര സഭ തർക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാൻ ഒാർത്തഡോക്സ് സഭ സുന്നഹദോസിൽ തീരുമാനം. കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ അടുത്തദിവസം കാണും. വിധിയുടെ പശ്ചാത്തലത്തിൽ 1934ലെ ഭരണഘടന അംഗീകരിച്ച് പാർത്രിയാർക്കീസ് വിഭാഗം മലങ്കര സഭയിലേക്ക് മടങ്ങിവരണമെന്നും അടിയന്തര സുന്നഹദോസ് ആവശ്യപ്പെട്ടു. സമാധനശ്രമങ്ങൾക്കായി പ്രത്യേക സമിതിക്ക് രൂപംനൽകാനും തീരുമാനമായി.
സുപ്രീംകോടതി വിധി സഭ നിലപാടുകൾക്കുള്ള അംഗീകാരമാണെന്നുകണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിധിയെ പൂർണമായും സ്വാഗതം ചെയ്യുന്നു. 1934ലെ ഭരണഘടന അനുസരിക്കണമെന്ന വിധി അംഗീകരിക്കാത്തവർ മലങ്കര സഭാവിശ്വാസികളല്ല. ഇവർക്ക് സഭയിൽ സ്ഥാനമോ അംഗീകാരമോ ഉണ്ടാകില്ല. ഭിന്നിക്കുന്നതിന് മുമ്പുണ്ടായിരുന്ന പള്ളികളോ മലങ്കര ആരാധന ക്രമമോ ഉപയോഗിക്കാൻ കഴിയില്ല. വിഘടിച്ചുനിൽക്കുന്നവർ മലങ്കരയിലേക്ക് മടങ്ങിവരണം. യോജിപ്പിനുള്ള അവസരമായി ഇതിനെ കാണണം. മലങ്കരയിൽ വീണ്ടും െഎക്യം ഉണ്ടാകണമെന്നാണ് സുന്നഹദോസിലുണ്ടായ പൊതുവികാരമെന്നും അദ്ദേഹം പറഞ്ഞു.
സഭ ഒന്നായി മുന്നോട്ടുപോകണം. ഇതിനുള്ള സമാധാനചർച്ചകൾക്ക് സഭ മുൻകൈയെടുക്കും. എന്നാൽ, ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഇതിനായി പ്രത്യേക സമിതിയെ നിശ്ചയിക്കും. സമിതി അംഗങ്ങളെ കാതോലിക്ക ബാവ തീരുമാനിക്കും. തുടർന്നാകും ചർച്ച ആരംഭിക്കുക. വിധി പാത്രിയാർക്കീസ് വിഭാഗം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങൾ സംഘർഷത്തിനില്ല. തർക്കമുളള പള്ളികളിലെ വിശ്വാസികൾ കോടതി വിധി അംഗീകരിക്കുെമന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്. സമാന്തരഭരണം പാടില്ലെന്ന് കോടതി ഉത്തരവിലുണ്ട്. അതിനാൽ ആരും ഏതിർക്കില്ല. തർക്കമുളള പള്ളികളിലെ തുടർകാര്യങ്ങൾ അതത് മെത്രപ്പോലീത്തമാർ തീരുമാനിക്കും. കാതോലിക്ക ബാവ തുടർ കൽപനകളും നൽകും. സുപ്രീംകോടതി വിധി വന്നതോടെ മലങ്കരസഭയിൽ നിലനിന്ന സംശയങ്ങൾക്ക് അറുതിയായി. ഇതിൽ സന്തോഷമുണ്ട്. ചില അഭിപ്രായവ്യത്യാസങ്ങളുടെപേരിൽ വിഭാഗീയമായി പ്രവർത്തിക്കുന്നവരും മലങ്കര സഭയുടെ മക്കളാണ്.സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ്േകാറസ്, കണ്ടനാട് ഇൗസ്റ്റ് മെത്രാപ്പേലീത്ത ഡോ.തോമസ് മാർ അത്തനാസിയോസ് എന്നിവരും വാർത്സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.