ജലപരിധി ഉയർന്നു; മലമ്പുഴ ഡാം ബുധനാഴ്​ച തുറക്കും

പാലക്കാട്​: മലമ്പുഴ ഡാമി​േലക്ക്​ ഒഴുകിയെത്തുന്ന ജലത്തി​​െൻറ അളവ് വര്‍ധിക്കുന്നതിനാല്‍ ഷട്ടറുകൾ ബുധനാഴ്​ച രാവിലെ 11 മണിയോടെ തുറക്കു​മെന്ന്​ മന്ത്രി കെ. ​കൃഷ്​ണൻകുട്ടി അറിയിച്ചു. ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സ​െൻറീ മീറ്റര്‍വരെയാണ് ഉയർത്തുക.

ജലക്രമീകരണത്തിൻെറ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും 1.5 മീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന എന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്​.

മുകൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Malampuzha dams to open - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.