മലമ്പുഴ ഡാം തുറന്നു; സ്​പിൽവേ ഷട്ടറുകൾ മൂന്ന് സെൻ്റീമീറ്റർ ഉയർത്തി

പാലക്കാട്: കനത്തമഴയെ തുടർന്ന് ജലനിരപ്പ് 114.88 മീറ്റർ എത്തിയതിനാൽ മലമ്പുഴ ഡാം തുറന്നു. പരമാവധി സംഭരണ ശേഷിയെത്തിയതിന് ശേഷം ഡാം ഇതിന് മുമ്പ് തുറന്നത് 2014 ലാണ് . 11.30ന്  ശേഷം ഡാമി​​​​െൻറ ഓരോ സ്​പിൽവേ ഷട്ടറുകൾ വീതം 10 മിനിറ്റ് വ്യത്യസത്തിൽ മൂന്ന് സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. അത് വഴി 312 ക്യുസെക്സ്​ (ക്യുബിക് മീറ്റർ പെർ സെക്കൻറ്സ്​) ജലമാണ് പ്രവഹിക്കുക. 115.06 മീറ്ററാണ് ഡാമി​​​​െൻറ മൊത്തം സംഭരണശേഷി.  നിലവിലുളള ജലനിരപ്പ് 114.88 ൽ നിന്ന് 114.78 ആയി പത്ത് സ​​​​െൻറീമീറ്റർ കുറയുന്നത് വരെ ഷട്ടറുകൾ തുറന്ന് വെക്കും.  

Full View

മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നതിനാൽ കൽപ്പാത്തിപുഴ, മുക്കൈപ്പുഴ, ഭാരതപ്പുഴ തീരത്തുളളവർ ജാഗ്രത പാലിക്കണമെന്ന്  മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാം തുറക്കുമ്പോൾ സമീപപ്രദേശത്ത് വേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോടും ജില്ലാ കലക്ടറോടും സ്​ഥലം എം.എൽ.എ വി.എസ്​ അച്യുതാനന്ദൻ രേഖാ മൂലം അറിയിച്ചിരുന്നു. ഡാം ഷട്ടറുകൾ തുറക്കുമ്പോൾ എം.എൽ.എമാരായ കെ.ഡി പ്രസേനൻ, ഷാഫി പറമ്പിൽ, വി.എസ്​. അച്യുതാനന്ദൻ എം.എൽ.എയുടെ പ്രതിനിധി എൻ.അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മലമ്പുഴ ഡാമി‍​​​​​​​​​െൻറ ഷട്ടറുകൾ ഉയർത്തുന്നതോടെ സമീപത്തെ പുഴകളിൽ വെള്ളം ഉയരുമെന്നും പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജില്ല എമർജൻസി ഓപറേഷൻ സ​​​​​​​െൻററുകളുമായി ബന്ധപ്പെടുക. നമ്പറുകൾ: കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട്- 0491 2505770, ആലത്തൂർ - 0492 2222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം - 0466 2244322, പട്ടാമ്പി - 0466 2214300, മണ്ണാർക്കാട് 04924 222397.
 

Full View
Tags:    
News Summary - Malampuzha Dam Shutter open-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.