പാലക്കാട്: മലമ്പുഴ അണക്കെട്ടിന്‍റെ നാല് ഷട്ടറുകൾ ഇന്ന് തുറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഒരടി വീതമാണ് ഷട്ടറുകൾ തുറക്കുക. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് മിതമായ തോതിലും അഞ്ചിന് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്കും ആറിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വളരെ കനത്ത മഴക്കും ഏഴിന് പേമാരിക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിെൻറ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളില്‍ ഒക്‌ടോബര്‍ ഏഴിന് റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ല കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.