മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പാലക്കാട്: കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ ഓരോന്നും 30 സെന്റിമീറ്ററാണ് ഉയർത്തിയത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ചിറ്റൂർ, ഭാരതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

115 മീറ്ററാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ 111 മീറ്റാണ് ഡാമിന്റെ ജലനിരപ്പ്. മുൻകരുതൽ എന്ന നിലയിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുൻ വർഷങ്ങളിൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ പെട്ടെന്ന് തുറന്നത് മൂലം വീടുകളിൽ ഉൾപ്പടെ വെള്ളം കയറിയിരുന്നു. ഇത്തവണ അത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ കൂടി വേണ്ടിയാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

Tags:    
News Summary - Malampuzha Dam Opens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.