Posted On
date_range Updated On
date_range പദ്മഭൂഷൺ: വിവാദമുണ്ടാക്കുന്നത് മലയാളിയുടെ ഡി.എൻ.എ പ്രശ്നം - കണ്ണന്താനം
തിരുവനന്തപുരം: നമ്പി നാരായണന് പദ്മഭൂഷൺ പുരസ്കാരം നൽകിയത് വിവാദമാക്കുന്നത് മലയാളികളുടെ ഡി.എൻ.എയുെട പ് രശ്നമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. നമ്പി നാരായണന് കിട്ടിയ അംഗീകാരം മാലയാളിക്ക് കിട്ടിയ അംഗീകാരമാണ്. അത് വിവാദമാക്കാതെ ആഘോഷിക്കുകയാണ് വേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.
ടി.പി സെൻകുമാർ ബി.ജെ.പി അംഗമല്ല. അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.
ചാരക്കേസ് സുപ്രീംകോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാെണന്നും അത് തീർപ്പാകും മുമ്പ് പദ്മ പുരസ്കാരം നൽകി ആദരിച്ചത് ശരിയായില്ലെന്നുമായിരുന്നു ടി.പി സെൻകുമാറിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.