?? ??????????????? ???????????? ??????????

തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു, ഫയർമാന് പരിക്ക് VIDEO

തിരുവനന്തപുരം: എം.ജി റോഡിൽ പഴവങ്ങാടിക്ക് സമീപം വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. പവർ ഹൗസ് റോഡിലെ ചെല്ലം അംബ് രല്ല മാർട്ടിലാണ്​ തീപിടിത്തമുണ്ടായത്​. കടയും ഗോഡൗണും പൂർണമായും കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെ പഴവങ്ങാടിയിൽ നിന്ന് തമ്പാനൂരിലേക്ക് പോകുന്ന വഴിയിൽ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം.

രാവിലെ ജീവനക്കാരെത്തി കടയുട െ ഷട്ടർ ഉയർത്തിയപ്പോഴാണ് തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമനസേനക്ക് വിവരം കൈമാറി. വിമാനത്താ വളത്തിലെ പാന്തർ അടക്കം 12 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Full View

അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനാണ് പ്രധാനമായും ശ്രദ്ധിച്ചത്.

Full View

തീപിടിത്തത്തെ തുടർന്ന് പഴവങ്ങാടി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ ഒരാൾക്ക് പരിക്കേറ്റു. ചെങ്കൽചൂള ഫയർ സ്റ്റേഷനിലെ ഫയർമാൻ സന്തോഷിനാണ് പരിക്കേറ്റത്.

Full View

ബാഗുകളും കുടകളും വിൽക്കുന്ന നഗരത്തിലെ അറിയപ്പെടുന്ന മൊത്ത വ്യാപാര സ്ഥാപനമാണിത്. സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് കടയിൽ ബാഗുകളുടെയും കുടകളുടെയും അടക്കം വലിയ ശേഖരം ഉണ്ടായിരുന്നു.

Tags:    
News Summary - Major Fire threaten Umbrella Shop in Trivandrum -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.