നെയ്യാറ്റിൻകര: ‘നേരിൽ കണ്ടകാര്യം ആരുടെ മുന്നിലും തുറന്നുപറയും’; പറയുന്നത് സനൽകുമാർ കൊലക്കേസിലെ പ്രധാന സാക്ഷി പൂവാർ കുട്ടൻതുന്നവിള ലക്ഷംവീട്ടിൽ മാഹിൻ കണ്ണ്. ൈക്രംബ്രാഞ്ച് സംഘം അന്വേഷിക്കാനെത്തിയപ്പോഴാണ് മാഹിൻ ഇക്കാര്യം പറഞ്ഞത്. കൊടങ്ങാവിളയിൽ സുൽത്താന ഹോട്ടൽ നടത്തുന്ന മാഹിനെ ഫോണിലൂടെയും കടയിലെത്തിയും ഭീഷണിപ്പെടുത്തിയിരുന്നു. കൊടങ്ങാവിളയിൽ മാഹിൻ വാടകക്ക് താമസിക്കുന്ന വീട്ടിൽ ശനിയാഴ്ച ഉച്ചയോടെ എത്തിയ ൈക്രംബ്രാഞ്ച് സി.ഐ മോഹനെൻറ നേതൃത്വത്തിെല സംഘം ഒന്നരമണിക്കൂറിലെറെ മൊഴി രേഖപ്പെടുത്തി. സംഭവ സമയം ഹോട്ടലിലുണ്ടായിരുന്ന ഭാര്യ നൂർജഹാനോടും വിവരം ചോദിച്ചറിഞ്ഞു. സുൽത്താന ഹോട്ടലിൽ സുനിൽകുമാർ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
കടയ്ക്ക് മുന്നിലെ റോഡരികിൽ വാഹനം പാർക്ക് ചെയ്താണ് സനൽകുമാർ ഭക്ഷണം കഴിക്കാനെത്തിയത്. ബിനുവിെൻറ വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഡിവൈ.എസ്.പി ഹരികുമാർ ഗേറ്റിന് മുന്നിൽ കിടന്ന വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് സനലുമായി തർക്കത്തിലായി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സനൽ, വാഹനം ഉടനെ മാറ്റാമെന്ന് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡിവൈ.എസ്.പി സനലിനെ മർദിച്ച് വാഹനത്തിനു മുന്നിൽ തള്ളുകയായിരുന്നു.
ദൃക്സാക്ഷിയായ മാഹിൻ സംഭവം പൊലീസിനെ അറിയിച്ചിരുന്നു. ഇതിനുശേഷം ഹോട്ടൽ തുറന്ന തന്നെ ഭീഷണിപ്പെടുത്തിയതായി മാഹിൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണിയെ ഭയന്ന് ഹോട്ടൽ തുറക്കാനാകുന്നില്ല. മാഹിൻ ഇല്ലാത്ത സമയത്ത് ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയവരെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.