Posted On
date_range Updated On
date_range മാജിക് മഷ്റൂമിനെ മയക്കുമരുന്നായി കണക്കാക്കാനാവില്ല -കേരള ഹൈക്കോടതി
കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി കേരള ഹൈക്കോടതി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് പ്രകാരം മാജിക് മഷ്‌റൂം ഷെഡ്യൂൾഡ് നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥമല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് പിടിച്ചെടുത്തിരുന്നത്. ഈ കേസിന്റെ വിധിയിലാണ് കൂൺ അല്ലെങ്കിൽ മാജിക് മഷ്‌റൂം ലഹരി മിശ്രിതമായി കണക്കാക്കാനാവില്ലെന്നും അതൊരു സൈക്കോട്രോപിക് പദാർത്ഥമല്ലെന്നും കോടതി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.