കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ അരങ്ങിൽ കുഴഞ്ഞു വീണുമരിച്ചു

അഞ്ചൽ(കൊല്ലം): കഥകളി അരങ്ങിനെ അനാഥമാക്കി ആചാര്യൻ വിട വാങ്ങി. തെക്കൻ കളരിയുടെ പരമാചാര്യനും അനുഗൃഹീതനടനുമായ മടവൂർ വാസുദേവൻ (89) കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു.

അഗസ്​ത്യകോട്​ മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തി​​​​​െൻറ ഭാഗമായി ‘രാവണ വിജയം’ അവതരിപ്പിക്കുന്നതി​നിടെ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണയുടൻ സമീപത്തെ പാറക്കാട്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 
രാത്രി 10.30ഒാടെ രാവണ വേഷം ധരിച്ച്​ കഥകളി പുറപ്പാടിനായി വേദിയിലെത്തിയ സമയത്താണ്​ കുഴഞ്ഞുവീണത്​. അദ്ദേഹത്തി​​​​​െൻറ മരണം സ്​ഥിരീകരിക്കും വരെ വേദിയിൽ കഥകളി തുടരുകയും ചെയ്​തു. 

​പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. കേരള കലാമണ്ഡലം അവാർഡ്​, തുളസീവനം അവാർഡ്​, സംഗീത നാടക അക്കാദമി അവാർഡ്​, കേന്ദ്ര സർക്കാർ ഫെലോഷിപ്​​, കോട്ടക്കൽ ആര്യവൈദ്യശാലയുടെ രംഗകുലപതി അവാർഡ്​, കലാദർപ്പണ അവാർഡ്​, 1997ൽ ഗവർണറിൽനിന്ന്​ വീരശൃംഘല തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഗുരു ചെങ്ങന്നൂരി​​​​​െൻറ ബന്ധുവായ സാവിത്രി അമ്മയാണ്​ ഭാര്യ. മക്കൾ: മധു, മിനി, ഗംഗ തമ്പി(ഭരതനാട്യം നർത്തകി).

മടവൂർ; അരങ്ങിനെ അനാഥമാക്കിയ അന്ത്യം
കഥകളിയിലെ എക്കാലത്തെയും പ്രതിഭാശാലികളായ ചെങ്ങന്നൂർ രാമൻപിള്ള, മാങ്കുളം വിഷ്​ണുനമ്പൂതിരി തുടങ്ങിയവർക്കുശേഷം തെക്കൻസ​​മ്പ്രദായത്തി​​​െൻറ സൗന്ദര്യം മുഴുവൻ ആവാഹിച്ച നടനാണ്​ മടവൂർ വാസുദേവൻ നായർ. ഒാട്ടന്തുള്ളൽ ആചാര്യൻ കലാമണ്ഡലം ഗീതാനന്ദ​​​െൻറ വിയോഗത്തിനുപുറകേയാണ്​ അരങ്ങിൽ വേഷത്തിനിടെ അന്ത്യം. 

1929 ഏപ്രിൽ ഏഴിന്​ ജനനം. 12ാം വയസ്സിൽ മടവൂർ പരമേശ്വരൻ പിള്ളയുടെ ശിഷ്യനായി പഠനം തുടങ്ങി. ആറാം മാസത്തിൽ ‘ഉത്തരാസ്വയംവര’ത്തിൽ ഭാനുമതിയും തുടർന്ന്​ ഉത്തരയുമായി അരങ്ങേറ്റം കുറിച്ചു. ചെങ്ങന്നൂർ രാമൻപിള്ളക്കൊപ്പമായിരുന്നു 12 വർഷം ഗുരുകുല അഭ്യസനം. തിരുവനന്തപുരം കൊട്ടാരത്തിലെ കളിയോഗത്തിലായിരുന്നു തുടക്കം. 30 വയസ്സുവരെ മിനുക്കുവേഷങ്ങളാണ്​ ചെയ്​തിരുന്നത്​. പിന്നീട്​ ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ പാത പിന്തുടർന്ന്​ പച്ച, കത്തി വേഷങ്ങളണിഞ്ഞു. ചെങ്ങന്നൂരി​​​െൻറ നായകവേഷങ്ങളുടെ പിൻഗാമിയായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. പുരാണബോധം, മനോധർമ വിലാസം, പാത്രബോധം, സൗന്ദര്യസങ്കൽപം എന്നിവ അദ്ദേഹത്തി​​​െൻറ വേഷങ്ങളെ അനന്യമാക്കുന്നു. ‘തെക്കൻ രാജസൂയ’ത്തിലെ ജരാസന്ധൻ, ‘ബാണയുദ്ധ’ത്തിലെ ബാണൻ, ‘ഉത്തരാസ്വയംവര’ത്തിലെ ദുര്യോധനൻ, ‘കല്യാണസൗഗന്ധിക’ത്തിലെ ഹനുമാൻ എന്നിവ പ്രസിദ്ധങ്ങളാണ്​. തുടക്കത്തിൽ സ്​ത്രീവേഷങ്ങളിൽ നിപുണനായിരുന്നു.

1967 മുതൽ 1977 വരെ കലാമണ്ഡലത്തിലെ തെക്കൻകളരിയിൽ അധ്യാപകനായി. ​കൊല്ലം പാരിപ്പള്ളിയിൽ തെക്കൻകളരിക്കായി സ്​ഥാപിച്ച കലാഭാരതി കഥകളിവിദ്യാലയത്തി​​​െൻറ ആദ്യ പ്രിൻസിപ്പലായിരുന്നു. കർണാടകസംഗീതത്തിൽ അവഗാഹമുള്ള മടവൂരിനെ ‘ആവശ്യം വന്നാൽ ചേങ്ങിലയോ കൈമണിയോ എടുത്ത്​ അരങ്ങ്​ നിയന്ത്രിക്കാൻ കഴിവുള്ളയാൾ’ എന്ന്​ കെ.പി.എസ്​. മേനോൻ വിശേഷിപ്പിച്ചിട്ടുണ്ട്​.

   
Tags:    
News Summary - Madvoor Vasudevan Nair Passed away - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.