കോഴിക്കോട്: മാധ്യമം എഡിറ്റോറിയൽ, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് എഡിറ്റർ പി. അസ്സയിൻ, ന്യൂസ് എഡിറ്റർ വി.പി. അബ്ദുൽ അസീസ്, ചീഫ് പ്രൂഫ് റീഡർ എം.എം. യൂസഫ്, ഡെലിവറി പ്യൂൺ െക.പി. അബ്ദുൽ റഷീദ് എന്നിവർ വിരമിച്ചു.
1987ൽ മാധ്യമത്തിെൻറ തുടക്കം മുതൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ച പി. അസ്സയിൻ സബ് എഡിറ്ററായാണ് ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട് മദർ യൂനിറ്റിലും കൊച്ചിയിലും ന്യൂസ് എഡിറ്ററായിരുന്നു. ഡെപ്യൂട്ടി എഡിറ്റർ, ലീഡർ പേജ് എഡിറ്റർ, റീഡർ റിലേഷൻസ് എഡിറ്റർ എന്നീ ചുമതലകളും വഹിച്ചു. മാധ്യമത്തിെൻറ എഡിറ്റോറിയൽ വിഭാഗം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അസ്സയിൻ കോഴിക്കോട് കാരന്തൂർ സ്വദേശിയാണ്. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് തൗസീഫ്, ആയിശ സന, ലിംത ഫാത്തിമ.
കോഴിക്കോട് ഒാമശ്ശേരി സ്വദേശിയായ വി.പി.എ. അസീസ് 1987ൽ സബ് എഡിറ്ററായി ജോലിയിൽ ചേർന്നു. കോഴിക്കോട് യൂനിറ്റിൽനിന്ന് ന്യൂസ് എഡിറ്ററായാണ് വിരമിക്കുന്നത്. ദീർഘകാലം പത്രത്തിെൻറ വിദേശ പേജിെൻറ ചുമതല വഹിച്ചു. ഭാര്യ: സുബൈദ, മക്കൾ: ഡോ. ബാസിത്, സൽവ, സാബിത്, മർവ
1993ൽ മാധ്യമത്തിൽ ചേർന്ന എം.എം. യൂസഫ് കോട്ടയം യൂനിറ്റിൽ ചീഫ് പ്രൂഫ് റീഡറാണ്. ദീർഘകാലം കൊച്ചി യൂനിറ്റിലും ജോലി ചെയ്തു. കോട്ടയം ആലപ്ര സ്വദേശിയാണ്. ഭാര്യ: ജമീല ബീവി, മക്കൾ: ബുഷ്റ, ആഷിറ, അലീഷ
1993ൽ മാധ്യമത്തിൽ ചേർന്ന കെ.പി. അബ്ദുൾ റഷീദ് കൊച്ചി യൂനിറ്റിൽനിന്നാണ് വിരമിക്കുന്നത്. കോട്ടയം യൂനിറ്റിലും സേവനമനുഷ്ഠിച്ചു. എറണാകുളം മാലിപ്പുറം സ്വദേശിയാണ്. ഭാര്യ: ജമീല, മക്കൾ: റൈഹാന മോൾ, റുക്സാന മോൾ, റഇൗസ മോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.