കൊച്ചി: എറണാകുളം സരോവരത്തിൽ നടന്ന ലളിതമധുരമായ ചടങ്ങിൽ മാധ്യമം ‘രുചി’ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. അമേരിക്കയിലെ ടി.വി പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഷഫും ‘കിച്ച ട്യൂബ്’ എന്ന യു ട്യൂബ് ചാനൽ ഫെയിമുമായ ആറ് വയസ്സുകാരൻ നിഹാൽ രാജിന് കോപ്പി നൽകി സംവിധായകൻ നാദിർഷ പ്രകാശനം നിർവഹിച്ചു. സിനിമതാരം ഇടവേള ബാബു സന്നിഹിതനായിരുന്നു.കലാരംഗത്തേക്ക് കടന്നുവന്ന കാലത്ത് അവതരിപ്പിച്ചുതുടങ്ങിയ ‘ഒാണത്തിനിടയിലെ പുട്ടുകച്ചവടം’ പരിപാടിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ച് ‘ദേ പുട്ട്’ലൂടെ മുന്നേറുന്ന തനിക്ക് പാചകെത്തക്കാൾ വാചകമാണ് ഏറെ വശമെന്ന് നാദിർഷ പറഞ്ഞു. അവിവാഹിതനായി തുടരുന്നതിനാൽ, ഹോട്ടലുകളിൽനിന്ന് ഹോട്ടലുകളിലേക്ക് രുചിവൈവിധ്യം തേടി അലയലാണ് ത​െൻറ ജീവിതമെന്ന് ഇടവേള ബാബുവും വിശദീകരിച്ചു. 

പ്രശസ്തരുടെ പാചകാനുഭവങ്ങൾ, ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ തുടങ്ങിയവ പ്രത്യേക പതിപ്പിലുണ്ട്. ഭരണരംഗത്തെ തിരക്കിനിടയിലും പാചകരംഗത്ത് താൻ കണ്ടെത്തിയ പുതുവഴികൾ കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിൻ വായനക്കാരുമായി പങ്കുവെക്കുന്നുമുണ്ട്. യു ട്യൂബ് താരമായ കുട്ടി ഷഫ് നിഹാൽ രാജി​െൻറ പാചക അനുഭവങ്ങളും പാചകക്കുറിപ്പുകളും ആറ് രാജ്യങ്ങളിലെ സലാഡുകൾ തയാറാക്കുന്ന വിധം, ഇറ്റാലിയൻ, തായ്ലൻഡ് വിഭവങ്ങളുടെ രുചിക്കൂട്ടുകൾ, രോഗം തടയുന്ന രുചിക്കൂട്ടുകൾ, അഷ്ടമുടി ഞണ്ട് വിഭവങ്ങൾ, ഹെൽത്തി അച്ചാർ, പഴയതിലെ പുതുരുചികൾ തുടങ്ങിയവ പ്രത്യേക പതിപ്പിലെ രുചിയൂറും വിഭവങ്ങളാണ്. 

പ്രകാശനചടങ്ങിൽ മാധ്യമം മാർക്കറ്റിങ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ പി.കെ. പാറക്കടവ്, സീനിയർ റീജനൽ മാനേജർ എം.ജെ. ബെൽത്തസർ, കൊച്ചി ബ്യൂറോ ചീഫ് എം.കെ.എം ജാഫർ, രുചി എഡിറ്റർ വി.ആർ. ദീപ്തി, മാർക്കറ്റിങ് മാനേജർ ജുനൈസ്, സർക്കുലേഷൻ മാനേജർ മുഹ്സിൻ, പി.ആർ മാനേജർ ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - madhyamam ruchi magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.