ആലപ്പുഴ: 'കയർ കേരള -2017'ന്‍റെ ഭാഗമായി ഏർപ്പെടുത്തിയ കയർ കേരള മീഡിയ അവാർഡ് ബിമൽ തമ്പിക്ക്. മികച്ച ഫോട്ടോഗ്രഫർ വിഭാഗത്തിലാണ് 'മാധ്യമം' ദിനപത്രം ഫോട്ടോഗ്രഫർ ബിമൽ തമ്പി അവാർഡിന് അർഹനായത്.
കയർ കേരള 2017ന്‍റെ പ്രചാരണാർഥം ആലപ്പുഴ ബീച്ചിൽ അര കിലോമീറ്റർ നീളത്തിൽ കയർപായയിൽ കലാകാരന്മാർ ചിത്രം വരക്കുന്ന പരിപാടി സംഘാടകർ സംഘടിപ്പിച്ചിരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ കലാകാരന്മാർ ചിത്രം വരക്കുന്നതാണ് ബിമൽ തമ്പി പകർത്തിയ ചിത്രം. 2014ലെ സംസ്ഥാന സര്‍ക്കാറിന്‍റെ മാധ്യമ അവാര്‍ഡ് (ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗം) ബിമൽ തമ്പി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.