മധു വധം: ഒരു സാക്ഷികൂടി കൂറുമാറി; ഹാജരാകാത്ത സാക്ഷിക്ക് വാറന്‍റ്

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 21ാം സാക്ഷി കക്കുപ്പടി ഊരിലെ വീരനാണ് കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചത്. മറ്റൊരു സാക്ഷിയായ പൊട്ടിക്കൽ ഊരിലെ മുരുകൻ വിചാരണക്കുള്ള സമൻസ് കൈപ്പറ്റിയിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് മണ്ണാർക്കാട് എസ്.സി-എസ്.ടി സ്പെഷൽ കോടതി വാറന്‍റ് പുറപ്പെടുവിച്ചു. കേസിൽ ഇതോടെ 11 സാക്ഷികളെ പ്രോസിക്യൂഷൻ കൂറുമാറിയതായി പ്രഖ്യാപിച്ചു. 13ാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയത്. കേസിന്‍റെ നടപടിക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി നിർദേശമുണ്ടെന്നും അതനുസരിച്ച് ഒരുദിവസംതന്നെ കൂടുതൽ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച 23, 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കും.

തുടർ കൂറുമാറ്റം പ്രതിസന്ധി -സ്​പെഷൽ പ്രോസിക്യൂട്ടർ

പാ​ല​ക്കാ​ട്​​: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളു​ടെ തു​ട​ർ കൂ​റു​മാ​റ്റം പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ രാ​ജേ​ഷ് എം. ​മേ​നോ​ൻ. മൊ​ഴി​മാ​റ്റം ത​ട​യാ​ൻ വി​റ്റ്ന​സ് പ്രൊ​ട്ട​ക്ഷ​ൻ സ്കീം ​ന​ട​പ്പാ​ക്ക​ണം. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നാ​ൽ, പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി. ഇ​തും തി​രി​ച്ച​ടി​യാ​യെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു.


Tags:    
News Summary - Madhu murder: One more witness defected; Warrant for absent witness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.