മണ്ണാർക്കാട്: അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 12 പേർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് എട്ടിലേക്ക് ജില്ല എസ്.സി, എസ്.ടി കോടതി മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെയാണ് പ്രതികളായ മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (34), കൽകണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്ശ്ശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ എന്ന ബക്കർ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കൾ സിദ്ദീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോൻ (44), മുക്കാലി ചെരിവിൽ ഹരീഷ് (34), ചെരിവിൽ ബിജു (41), മുക്കാലി വിരുത്തിയിൽ മുനീർ (28) എന്നിവരുടെ ജാമ്യാപേക്ഷ സ്പെഷൽ കോടതി ജഡ്ജി അനിൽ. കെ. ഭാസ്കർ മാറ്റിവെച്ചത്.
കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിന് ശേഷം ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ മധുവിെൻറ മാതാവിെൻറയും സഹോദരിമാരുടെയും മൊഴിയെടുത്തു. മാതാവ് മല്ലി, സഹോദരിമാരായ ചന്ദ്രിക, സരസു എന്നിവരാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്േട്രറ്റ് രമേശൻ മുമ്പാകെ മൊഴി നൽകാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.