Posted On
date_range Updated On
date_range മഅ്ദനിയുടെ നിർദേശം; പി.ഡി.പി ഹർത്താൽ പിൻവലിച്ചു
ബംഗളൂരു: ചെയർമാൻ അബ്ദുന്നാസർ മഅ്ദനി നിർദേശിച്ചതിനെ തുടർന്ന് പി.ഡി.പി ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വോനം ചെയ്ത ഹർത്താൽ പിൻവലിച്ചു.
മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പി.ഡി.പി ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ വിചാരണകോടതിയുടെ നടപടി വേദനിപ്പിച്ചുവെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലിൽ നിന്നും പാർട്ടി പിൻമാറണമെന്നും മഅ്ദനി ഇന്ന് പ്രതികരിച്ചിരുന്നു.
വിചാരണകോടതി വിധിക്കെതിരെ നാളെ സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജി നൽകുമെന്നും സുപ്രീംകോടതിയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.