Posted On
date_range Updated On
date_range കോസ്മറ്റോളജി ചികിത്സ നേടിയ സുധാകരൻ കോൺഗ്രസിനെ നയിക്കുന്നത് അർഥപൂർണം -എം.എ. ബേബി
തിരുവനന്തപുരം: കോസ്മറ്റോളജി ചികിത്സ നേടിയ കെ. സുധാകരൻ കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് തികച്ചും അർഥപൂർണമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഒരു വ്യാജ ഡോക്ടറുടെ വ്യാജശാസ്ത്രത്തിെൻറ സൗന്ദര്യവർധക ചികിത്സ തന്നെയാണ് ഇന്ന് കോൺഗ്രസിന് ആവശ്യം. മരണാസന്നമായ ഒരു സംഘടനക്കുമേൽ സൗന്ദര്യലേപന തൈലങ്ങളല്ലാതെ വേറെന്താണ് പുരട്ടുക.
ഇപ്പോഴും കെ. സുധാകരൻ അയാളെ ഡോക്ടറെന്നാണ് വിളിക്കുന്നത്. തട്ടിപ്പുകാരെൻറ വീട്ടിൽ എത്രതവണ പോയെന്നതിന് കണക്കില്ല. 'കോസ്മറ്റോളജിസ്റ്റിെൻറ കോസ്മിക് ചികിത്സക്ക് പോകുന്ന ഇദ്ദേഹം കേരളത്തിലെ കോൺഗ്രസിനെ എവിടെ എത്തിക്കുമെന്ന് കോൺഗ്രസുകാർ ഇനിയെങ്കിലും ആലോചിക്കണമെന്നും േബബി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.