അറസ്റ്റിന് പിന്നില്‍ സി.പി.എം എം.എൽ.എയെന്ന് വിന്‍സെന്‍റിന്‍റെ ഭാര്യ

തിരുവനന്തപുരം: എം. വിന്‍സെന്‍റ് എം.എൽ.എയുടെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഭാര്യ ശുഭ. ഒരു എം.എൽ.എക്കും സി.പി.എം പ്രാദേശിക നേതാക്കള്‍ക്കും ഇതിൽ പങ്കുണ്ട്. ഗൂഢാലോചനയെ കുറിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ശുഭ പറഞ്ഞു. 

പരാതിക്കാരി വിന്‍സെന്‍റിന്‍റെയും തന്‍റെയും ഫോണുകളില്‍ വിളിച്ചിരുന്നു. കുടുംബ പ്രശ്നം കാരണം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. വിന്‍സെന്‍റിനൊപ്പം ഉറച്ചു നില്‍ക്കുന്നതായും സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും ശുഭ മാധ്യമങ്ങളോട് പറഞ്ഞു. 


 

Tags:    
News Summary - m vincent wife subha react mla arrest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.