Posted On
date_range Updated On
date_range വിൻസെന്‍റ് എം.എൽ.എയുടെ ജാമ്യാപേക്ഷ; വിധി വ്യാഴാഴ്ച
തിരുവനനന്തപുരം: അയൽവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം. വിൻെസൻറ് എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളോടെ കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ജൂലൈ 19നാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25 ദിവസമായി വിൻസെൻറ് റിമാൻഡിൽ കഴിയുകയാണ്. അയൽവാസിയായ വീട്ടമ്മയെ എം.എൽ.എ പീഡിപ്പിച്ചു എന്നാണ് പൊലീസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.